നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. തന്റെ ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ രണ്ടാം വാരത്തില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആന്റണി. കഴിഞ്ഞ 15 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരുണ്‍ ധവാന്റെ ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന കീര്‍ത്തിയും ആന്റണിയും അടുത്ത മാസം ഗോവയിവെച്ചാണ് ചടങ്ങുകള്‍ നടത്തുകയെന്നും സൂചനയുണ്ട്. വീട്ടുകാരുടെ ആശീര്‍വാദത്തോടെയാകും വിവാഹമെന്നും ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വെച്ചാണ് വിവാഹം നടക്കുകയെന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിവാഹത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും. അതിഥികളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വിവാഹം സംബന്ധിച്ച് കീര്‍ത്തിയുടേയും കുടുംബത്തിന്റെയും ഭാഗത്തുനിന്നും ഔദ്യോഗിക വിവരങ്ങളൊന്നും എത്തിയിട്ടില്ല. പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂള്‍ തലം മുതലുള്ള സുഹൃത്തുക്കളാണ് ആന്റണി തട്ടിലും കീര്‍ത്തി സുരേഷും. ഹൈസ്‌ക്കൂള്‍ കാലഘട്ടം മുതല്‍ ഇരുവരും പ്രണയിച്ചിരുന്നുവെന്നും അഭ്യൂഹമുണ്ട്. ആന്റണിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചും കീര്‍ത്തിയുമായുള്ള ബന്ധത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.