‘പ്രമേഹം കൂട്ടാൻ ജയിലിലിരുന്ന് മാമ്പഴവും മധുര പലഹാരങ്ങളും കഴിക്കുന്നു’; കെജ്രിവാളിനെതിരെ ഇഡി

ദില്ലി: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രമേഹം വർധിക്കാനായി കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം, മധുരമുള്ള ഭക്ഷണം അമിതമായി കഴിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ബോധപൂർവം പ്രമേഹം വർധിപ്പിക്കുന്നതെന്നും ഇഡി വാദിച്ചു. തുടർന്ന് കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന.

വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇ‍ഡിയുടെ വാ​ദം. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. കെജ്രിവാളിന് പ്രശ്നങ്ങളുണ്ടെന്നത് കുടുംബവും ആം ആദ്മി പ്രവര്‍ത്തകരുമെല്ലം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Kejriwal deliberately eating fruits to increase diabetic , ED says to court

More Stories from this section

family-dental
witywide