”എന്റെ ആത്മധൈര്യം നൂറു മടങ്ങ് വര്‍ധിച്ചു, ജയിലുകള്‍ക്ക് എന്നെ തളര്‍ത്താനാവില്ല”…ജയില്‍ മോചിതനായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ആറുമാസത്തെ ജയില്‍ വാസത്തിനൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്. മദ്യനയ അഴിമതി ആരോപണ കേസില്‍ മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്രിവാളിന് ഇന്ന് രാവിലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വൈകുന്നേരത്തോടെയാണ് അദ്ദേഹം തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്..

കനത്ത മഴയെ അവഗണിച്ച് അദ്ദേഹത്തെ സ്വീകരിക്കാനായി എഎപി പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് കാത്തുനിന്നു. ആരവത്തിനിടയിലേക്ക് കടന്നുവന്ന അദ്ദേഹം മണിക്കൂറുകളോളം തന്നെ കാത്തിരുന്നവരോട് അതേ ആവേശത്തില്‍ പറഞ്ഞതിങ്ങനെ – ”ആദ്യമായി, ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഈ കനത്ത മഴയില്‍ ഇവിടെയെത്തിയ ലക്ഷക്കണക്കിന് കോടിക്കണക്കിന് ആളുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു, എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിക്കുന്നു. ഞാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ദൈവം എപ്പോഴും എന്നോടൊപ്പമുണ്ട്. എന്റെ മനോവീര്യം തകര്‍ക്കാന്‍ അവര്‍ എന്നെ ജയിലിലടച്ചു, പക്ഷേ എന്റെ മനോവീര്യം നൂറുമടങ്ങ് ഉയര്‍ന്നു, ജയിലുകള്‍ക്ക് എന്നെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവന്നു, എന്റെ ആത്മധൈര്യം 100 മടങ്ങ് വര്‍ദ്ധിച്ചു. എന്റെ ശക്തി 100 മടങ്ങ് വര്‍ദ്ധിച്ചു,”.

More Stories from this section

family-dental
witywide