ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ജയിൽ ചാടി; കൊന്നുകൂട്ടിയത് രണ്ട് വർഷത്തിനിടെ

നെയ്റോബി: ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) (വാമ്പയിർ) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സെല്ല് തകർത്തായിരുന്നു ജുമൈസിയുൾപ്പെടെ 13 തടവുകാർ രക്ഷപ്പെട്ടത്.

ജൂലൈയിലാണ് ജുമൈസിയെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ വീടിന് സമീപത്തെ ക്വാറിയിൽ നിന്നു വികൃതമാക്കപ്പെട്ട നിലയിൽ പത്തോളം സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ നിരവധി ശരീരഭാ​ഗങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് പ്രതികൾ രക്ഷപ്പെട്ടത്. നിരവധി ​ഗുരുതര ശിക്ഷകൾ അനുഭവിക്കേണ്ടിയിരുന്ന പ്രതിയാണ് രക്ഷപ്പെട്ടതെന്നും അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 2022 മുതൽ അറസ്റ്റ് ചെയ്യപ്പെടുന്ന ജൂലൈ മാസം വരെയുളള കാലളവിൽ ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ജുമൈസി സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ ഫോണിൽ നിന്ന് നിരവധി തവണ ഇയാൾക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.

ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കയ്യുറകൾ, കത്തി തുടങ്ങിയവയും ഇരകളുടെ മൊബൈൽ ഫോൺ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു. കൃത്യമായ ഇടവേളകളിൽ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide