വധശിക്ഷ റദ്ദാക്കിയ ഉത്തരവ് കൈമാറി, 18 വർഷത്തെ ജയിൽ വാസം അവസാനിക്കുന്നു; അബ്ദുൽ റഹീം ഉടൻ മോചിതനാകും, പിന്നാലെ നാട്ടിലേക്ക്

റിയാദ്: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനമെന്ന കേരളത്തിന്റെ സ്വപ്നം വൈകാതെ യഥാർഥ്യമാകും. റഹിമിന്റെ വധശിക്ഷ റദ്ദാക്കിയ ഉത്തരവ് കോടതി ഗവർണറേറ്റിനും പബ്ലിക് പ്രോസിക്യൂഷനും കൈമാറിക്കഴിഞ്ഞു. ഇതോടെ മോചനം ഉടൻ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നു. മോചനത്തിന് ശേഷം ഉടൻ തന്നെ റഹീമിനെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്നാണ് വിവരം.

2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസറുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെയാണ്‌ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തത്.

More Stories from this section

family-dental
witywide