കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്‌കൂള്‍ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ സംയുക്തമായി സ്‌കൂള്‍ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു.

ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 10 വരെ വാട്ടര്‍ ബോട്ടിലുകള്‍ (പുനരുപയോഗിക്കാവുന്നത്) ബൈന്‍ഡറുകള്‍, നോട്ട്ബുക്കുകള്‍, ക്രയോണ്‍സ്, ഡിവൈഡര്‍ ടാബുകള്‍ (കോളേജ് / വൈഡ് ലീഫുകള്‍, റൂള്‍ഡ് ലീഫുകള്‍) പേനകള്‍ (കോളേജ്/വൈഡ്-റൂള്‍), പേപ്പര്‍ ക്ലിപ്പുകള്‍, പെന്‍സിലുകള്‍, ഹൈലൈറ്ററുകള്‍, പെന്‍സില്‍ കേസ്, കോമ്പോസിഷന്‍ ബുക്കുകള്‍, ഷാര്‍പ്പി മാര്‍ക്കറുകള്‍, ലഞ്ച് ബാഗുകള്‍ എന്നിവ കേരള അസോസിയേഷന്‍ ഓഫീസില്‍ (3821 3821 ബ്രോഡ്വേ BLVD ഗാര്‍ലന്‍ഡ്, ടെക്‌സാസ്) എത്തിക്കാവുന്നതാണ്.

സാം റഥര്‍ഫോര്‍ഡ് എലിമെന്ററി സ്‌കൂള്‍ മെസ്‌ക്വിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്യുക. ഡാളസിലെ സന്മനസ്സുള്ള എല്ലാവരും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഈ സദുദ്യമത്തില്‍ സഹകരിക്കണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജെയ്സി ജോര്‍ജ്ജ് (469-688-2065 ) നെ ബന്ധപ്പെടണമെന്നു സെക്രട്ടറി മന്‍ജിത് കൈനിക്കര അഭ്യര്‍ത്ഥിച്ചു.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide