ജോണ്‍ അലക്സാണ്ടര്‍ ആന്ത്രാപ്പറിന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചിച്ച് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്

ഡാളസ് : പ്രശസ്ത മനുഷ്യസ്നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ മികച്ച പിന്തുണക്കാരനുമായ ജോണ്‍ അലക്സാണ്ടര്‍ ആന്ത്രാപ്പറിന്റെ (76) ആകസ്മിക വിയോഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ദീര്‍ഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ജോണ്‍ ആന്ത്രപ്പര്‍. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കള്‍ച്ചറല്‍ & എജ്യുക്കേഷന്‍ സെന്ററില്‍ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നല്‍കിയിരുന്നു. ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പില്‍ പറഞ്ഞു.

സംസ്‌കാരം ജനുവരി 11 ന് ഉച്ചയ്ക്ക് ഡാളസ് ആബി എസ്റ്റേറ്റ്‌സ് ഗാര്‍ഡന്‍, റെസ്റ്റ്‌ലാന്‍ഡ് മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കും