കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ‘വിസ്മയ ചെപ്പ്’ അവിസ്മരണീയമായി

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പ് ഏവർക്കും അതിമനോഹര അനുഭവമായി. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും മറക്കാനാകാത്ത നിമിഷങ്ങളാണ് വിസ്മയച്ചെപ്പ് സമ്മാനിച്ചത്. പ്രദേശത്തെ മലയാളികളെല്ലാം ഡാലസിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പിന്‍റെ ഭാഗമായി. മെയ് മാലം 4 ന് വൈകീട്ട് 6 മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിലാണ് വിസ്മയചെപ്പ് പരിപാടിക്ക് അധ്യക്ഷത വഹിച്ചത്. സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്, വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പങ്കെടുത്തവരെല്ലാംവലിയ സന്തോഷത്തോടെയാണ് മടങ്ങിയത്.

Kerala Association of Dallas Vismaya Chep was unforgettable