
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും ചേര്‍ന്ന് ഇന്ത്യന്‍ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് ഉജ്വല സ്വീകരണം നല്‍കി.

ജൂലൈ 27 ശനിയാഴ്ച 3.30 മുതല്‍ 5.00 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈസ് പ്രസിഡന്റ് അനശ്വര്‍ മാമ്പിള്ളിയുടെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

സെക്രട്ടറി മന്‍ജിത് കൈനിക്കര സ്വാഗതം പറഞ്ഞു. എം.വി പിള്ളൈ ടി.പി ശ്രീനിവാസനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. എവലിന്‍ ബിനോയിയുടെ ഗാനാലാപനത്തിനു ശേഷം ടി.പി. ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി. അംബാസിഡര്‍ എന്ന നിലയില്‍ തന്റെ ജീവിതാനുഭവങ്ങളെ പങ്കുവയ്ക്കുകയും സദസ് നിറഞ്ഞ സന്തോഷത്തോടെ അത് കേട്ടിരിക്കുകയും ചെയ്തു. യുനൈറ്റഡ് നാഷന്‍ രൂപീകരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും , ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെയും , മോദി സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തുടര്‍ന്ന് ചോദ്യത്തരവേളയില്‍ ഹരിദാസ് തങ്കപ്പന്‍, സന്തോഷ് പിള്ളൈ എക്‌സ്പ്രസ്സ് ഹെറാള്‍ഡ് എഡിറ്റര്‍ രാജു തരകന്‍, ബിനോയ്, ദര്‍ശന മനയത്തു എന്നിവരുടെ ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടിയും നല്‍കി. ടിപി ശ്രീനിവാസന്‍ രചിച്ച ‘ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള അസോസിയേഷന്‍ സ്ഥാപകാംഗം ഐ വര്‍ഗീസ് നിന്നും ഏറ്റുവാങ്ങിയ പുസ്തകം കേരള അസോസിയേഷന്‍ ലൈബ്രറി ഡയറക്ടര്‍ ബേബി കൊടുവത്തിനു നല്‍കി കൊണ്ടാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാം നന്ദിപറഞ്ഞു. ആര്‍ട്ട് ഡയറക്ടര്‍ സുബിക്കായിരുന്നു പരിപാടികളുടെ മേല്‍നോട്ടം.

പി കേശവദേവ് അവാര്‍ഡിനര്‍ഹമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ലൈബ്രറി ടിപി ശ്രീനിവാസന്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ലൈബ്രറി ഡയറക്ടര്‍ ബേബി കൊടുവത്തു, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെബാസ്റ്റ്യന്‍ പ്രാകുഴി, രാജന്‍ ഐസക്, ദീപക് നായര്‍, സിജു വി ജോര്‍ജ്, സാബു മാത്യു, വിനോദ് ജോര്‍ജ്, പ്രൊവിഷന്‍ റ്റി.വി ഡയറക്ടര്‍ സാം മാത്യൂ തുടങ്ങിയര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

(വാര്‍ത്ത: പി.പി ചെറിയാന്‍)