
തിരുവനന്തപുരം: വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ വയനാടിന്റെയും ചേലക്കരയുടെയും പാലക്കാടിന്റെയും ‘ജനവിധി’ ഇന്നറിയാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേയും വോട്ടെണ്ണല്‍ ഇന്നാണ്. ഇതോടൊപ്പമാണ് കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെണ്ണല്‍ നടക്കുക.
പാലക്കാട്ടെ ത്രികോണ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരിക്കുകയാണ് കേരളം. പ്രിയങ്കഗാന്ധിയുടെ കന്നിമത്സരം നടന്ന വയനാടും ചേലക്കര ആര് കയറുമെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. വയനാടും പാലക്കാടും യുഡിഎഫിന്റേയും ചേലക്കര സിപിഎമ്മിന്റേയും സിറ്റിംഗ് സീറ്റുകളാണ്.
മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനും ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യത്തിനുമാണ് കഴിഞ്ഞദിവസം പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും സാധ്യത പ്രവചിച്ചത്.
എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്തു മണിയോടെ ചിത്രം വ്യക്തമാകും.