വീണ്ടും ജലജ്, രഞ്ജി ട്രോഫിയിൽ ബം​ഗാളിനെ തോൽപ്പിച്ച് കേരളത്തിന് ആദ്യ ജയം

തിരുവനന്തപുരം: ബം​ഗാളിനെ 109 റൺസിന് തോൽപ്പിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ അവസാന ദിനം അവസാന സെഷനില്‍ 339 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ കേരളം 363, 265-6, ബംഗാള്‍, 180, 339. കേരളത്തിനായി ജലജ് സക്സേന നാല് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിലും ജലജ് 9 വിക്കറ്റ് വീഴ്ത്തിയിരുന്നു.

തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലായിരുന്നു മത്സരം. 80 റണ്‍സടിച്ച ഷഹബാസ് അഹമ്മദിന്‍റെയും 40 റണ്‍സടിച്ച കരണ്‍ ലാലിന്‍റെ എട്ടാം വിക്കറ്റിലെ കൂട്ടുകെട്ടും ബം​ഗാളിനെ രക്ഷിച്ചില്ല. 104റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ് ആകെ 13 വിക്കറ്റുകൾ വീഴ്ത്തി. കേരളത്തിന് സീസണില്‍ ഇതുവരെ ആറ് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയും അടക്കം 14 പോയന്‍റാണുള്ളത്.

Kerala beat Bengal for 109 runs in Ranji trophy cricket

Also Read

More Stories from this section

family-dental
witywide