
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 195 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. കേരളത്തിലെ 12 സ്ഥാനാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതീക്ഷിച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ബിജെപി പട്ടികില്‍ ഇടം പിടിച്ചിരിക്കുന്നത്. തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖരാണ് സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ആറ്റിങ്ങളില്‍ കേന്ദ്ര മന്ത്രി വി.മുരളീധരനാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് കൃഷ്ണകുമാര്‍, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, കണ്ണൂര്‍ സി. രഘുനാഥ്, കോഴിക്കോട് എം.ടി.രമേഷ്, കാസര്‍ക്കോട് എം.എല്‍.അശ്വനി, മലപ്പുറം ഡോ. അബ്ദുള്‍ സലാം, പൊന്നാനി നിവേദിത സുബ്രഹ്മണ്യം, വടകര പ്രഫുല്‍ കൃഷ്ണ എന്നിവരാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍.
Kerala BJP Candidates for loksabha poll