കേരളത്തിൽ താമര വിരിഞ്ഞാൽ ആഘോഷപ്പൂരം; ലഡ്ഡുവിനും കേക്കിനും ഓർഡർ നൽകിക്കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ബി.ജെ.പി. നേതൃത്വം. ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്നു. കേരളത്തിലെ വിജയം ആഘോഷമാക്കാൻ പുതിയ സംസ്ഥാന കാര്യാലയത്തിലാണ് ആഘോഷങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്കേരളത്തിലെ വിജയം ആഘോഷിക്കാന്‍തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി അറിയിച്ചു. പ്രധാനപ്പെട്ട നേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരും.

. തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്‌സിറ്റ് പോളുകളെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പൂർണ പ്രതീക്ഷയിലാണ് പ്രവർത്തകർ. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

Kerala BJP ready to celebrate their predicted victory

\

More Stories from this section

family-dental
witywide