സ്വന്തം തട്ടികത്തിൽ നാണം കെട്ട് ബ്ലാസ്റ്റേഴ്സ്, തോൽവി രണ്ടിനെതിരെ നാല് ​ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനോട് സ്വന്തം തട്ടികത്തിൽ നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ബ്ലാസ്റ്റേഴ്സ്. താരതമ്യേന ദുർബലരായ ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവി നാണക്കേടായി. ഈസ്റ്റ് ബംഗാളിന് സോൾ ക്രസ്പോ, നോറം മഹേഷ് സിംഗ് എന്നിവർ ഇരട്ട ഗോൾ നേടി. ചെർണിച്ചിൻ്റെ വകയായിരുന്നു ബ്ലാസ്റ്റേഴിൻ്റെ ആദ്യ ഗോൾ. ഒരെണ്ണം സെൽഫ് ഗോളും വീണു, രണ്ട് ചുവപ്പ് കാർഡ് മേടിച്ച ബ്ലാസ്റ്റേഴ്സ് ഒൻപത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.

ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ 24-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. രാഹുൽ മുന്നിലേക്ക് നൽകിയ പന്ത് ഓടിയെടുത്ത ചെർണിച്ച് പന്ത് ഗോൾവര കടത്തി. പിന്നാലെ കളിയിലെ രണ്ടാം മഞ്ഞക്കാർഡും അത് വഴി ചുവപ്പ് കാർഡും ലഭിച്ച് ജീക്സൺ സിംഗ് പുറത്തേക്ക്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി.

പിന്നാലെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. മലയാളി താരം പി വിഷ്ണുവിനെ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ കരൺജിത് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്രെസ്പോ വലയിലെത്തിച്ചു. 73-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ലീഡെടുത്തു. ക്രെസ്പോ തന്നെയായിരുന്നു സ്കോറർ.തൊട്ടുപിന്നാലെ നവോച്ച സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഈസ്റ്റ് ബംഗാൾ താരം അമനെ തലകൊണ്ട് ഇടിച്ചതിനാണ് നവോച്ചയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. .

എൺപത്തിരണ്ടാം മിനിറ്റിൽ മഹേഷിൻ്റെ ഗോളിൽ ഈസ്റ്റ് ബംഗാൾ 3-1ന് മുന്നിൽ. രണ്ട് മിനിറ്റുകൾക്ക് പിന്നാലെ ഈസ്റ്റ് ബംഗാൾ കേരളത്തിന് ഒരു ഗോൾ ദാനം നൽകി. എൺപത്തിയേഴാം മിനിറ്റിൽ മഹേഷ് ഈസ്റ്റ് ബംഗാളിൻ്റെ പട്ടിക പൂർത്തിയാക്കി.

Kerala blasters lose against east bengal in ISL

More Stories from this section

family-dental
witywide