കേരള ബജറ്റ് : കെ റെയിലുമായി മുന്നോട്ടുതന്നെ; ലൈഫ് പദ്ധതിക്ക് 1132 കോടി,റബ്ബര്‍ താങ്ങുവില 180 രൂപയാക്കി

ബജറ്റ് അവതരണം ആരംഭിച്ചു. കേരളത്തിന്റെ സണ്‍റൈസ് സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

കാര്‍ഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തി ബജറ്റ് പ്രഖ്യാപനങ്ങൾ. വിളപരിപാലന മേഖലയ്ക്ക് 535 .9 കോടി രൂപ സംസ്ഥാനത്തെ നെല്ലുല്പാദനത്തിന് 93.6 കോടി രൂപ. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറി ഉത്പാദനത്തിന് 78.45 കോടി രൂപ.നാളികേര വികസനത്തിനായി 65 കോടി രൂപ മാറ്റിവയ്ക്കും. സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4 .6 കോടി രൂപ.

കെഎസ്ആര്‍ടിസിക്ക് 128.54 കോടി. പുതിയ ഡീസല്‍ ബസുകള്‍ക്ക് 92 കോടി. പുതിയ സിഎന്‍ജി ബസിന് ഫണ്ടില്ല. ഇലക്ട്രിക് ബസിനും ഫണ്ടില്ല. കൊച്ചി മെട്രോ-239 കോടിമാറ്റിവച്ചു.

പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദം ആക്കുന്നതിന് പത്തുകോടി രൂപ. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി. എല്ലാ ജില്ലകളിലേയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂള്‍ ആയി ഉയര്‍ത്തും.അധ്യാപകര്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.

വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപ. കെടിഡിസിക്ക് 12 കോടിരൂപ മാറ്റിവയ്ക്കും. ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉത്തരവാദിത്ത ടൂറിസത്തിന് 15കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ

കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപ. കൈത്തറി മേഖലക്ക് 59 കോടി. കയര്‍ വ്യവസായത്തിന് 107. 6 കോടി. റബ്ബര്‍ താങ്ങുവില 180 ആക്കി വര്‍ധിപ്പിച്ചു. റബ്ബര്‍ ലിമിറ്റിഡന് 9 കോടിരൂപ. കെഎസ്‌ഐഡിസിക്ക് 127 കോടി.കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. ക്ഷീരവികസനത്തിന് 180 കോടി മാറ്റിവയ്ക്കും. ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും.

മത്സ്യമേഖലയ്ക്ക് 227 കോടി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നവീകരണത്തിനായി പത്ത് കോടി രൂപ. പുനർഗേഹം പദ്ധതിക്കായി 40 കോടി രൂപ.

ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ എണ്ണം 5 ലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യം. 1132 കോടി രൂപ വകയിരുത്തും. അടുത്ത രണ്ടുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ലക്ഷ്യം. ഇതിനായി ബജറ്റ് വിഹിതത്തിന് പകരം ദീര്‍ഘകാല വായ്പപദ്ധതി ഉപയോഗിച്ച് മുന്നോട്ടുപോകും.

2025 നവംബറോട് കൂടി അതിദാരിദ്ര്യം കേരളത്തില്‍ ഇല്ലാതാകും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 50 കോടി രൂപ. കുടുംബശ്രീ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 265 കോടി രൂപ.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 117.18 കോടി. സ്‌റ്റേറ്റ് ഡേറ്റ സെന്ററിന് 47 കോടി. 2000 ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ വകയിരുത്തുന്നു. കരള സ്റ്റാര്‍ട്ട്അപ്പ് മിഷന് 90.52 കോടി. കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ 20 കോടി.

സഹകരണ മേഖല-134.42 കോടി. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ധനമന്ത്രി.

ശബരിമല മാസ്റ്റര്‍ പ്ലാനിന് വേണ്ടി 27.6 കോടി രൂപ വകയിരുത്തി.

ഭരണഘടന സാക്ഷരത പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും.

സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. 20 തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ അഞ്ഞൂറിലധികം ആളുകൾക്ക് ഒത്തുചേരാനുള്ള സൗകര്യം സജ്ജമാക്കും. ആദ്യഘട്ടമായി വർക്കല, കൊല്ലം മൺറോ തുരുത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ എന്നിവിടങ്ങൾ ഈ സൗകര്യമൊരുക്കും. അതിനായി 50 കോടി രൂപ വകയിരുത്തും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ഉത്പാദന പ്രക്രിയകള്‍ ഇവിടെ സംഭവിക്കുന്നു. ആദ്യമായി രാജ്യത്ത് എ ഐ പ്രൊസസര്‍ വികസിപ്പിച്ച ആദ്യ സര്‍വകലാശാലയാണ് കേരളത്തിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വികസന പദ്ധതികള്‍ക്കായി 250 കോടി രൂപ മാറ്റിവയ്ക്കും.

കേരളീയം നാടിന്റെ നന്‍മ പറയുന്ന പദ്ധതി. 2024-25 വര്‍ഷത്തെ കേരളീയത്തിന് വേണ്ടി പത്തുകോടിരൂപ മാറ്റിവയ്ക്കും. പ്രതിസന്ധിയും വെല്ലുവിളികളും ഒഴിഞ്ഞുപോയതിന് ശേഷം വികസനം നടപ്പാക്കനാകില്ല. സ്വാകാര്യ മേഖലയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. പുറത്തുപോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മികവിന്റെ ഏറ്റവും ഉയര്‍ന്ന പാത നടപ്പാക്കല്‍ ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തും. ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം നടപ്പാക്കും. പുതിയ യുജിസി മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പരിശോധിക്കും.

എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍. അതിനായി പത്ത് കോടി രൂപമാറ്റിവയ്ക്കും.

 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.വർക്ക് നിയർ ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കാനും നടപടി.

മുതിർന്ന പൗരന്മാരുടെ പരിചരണം ഉറപ്പാക്കാൻ പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ കെയർ സെന്ററുകൾ സ്ഥാപിക്കും

ന്യായമായ ചെലവുകളില്‍നിന്ന് ഒളിച്ചോടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങളുടെ ക്ഷേമ വിഹിതം നല്‍കി തന്നെ മുന്നോട്ടുപോകും. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം. മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം കോണ്‍ഗ്രസിന്റെ ഭരണകാലവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യപ്പെടുത്തി പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ വിപ്ലവകരമായ മുന്നേറ്റണെന്ന് ധനമന്ത്രി.

ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കെഎന്‍ ബാലഗോപാല്‍. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ‘തകരില്ല,തളരില്ല കേരളം, കേരളത്തെ തകര്‍ക്കാനാവില്ലെന്നും’ ധനമന്ത്രി.

വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും.

തിരവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഹൈസ്പീഡ് പാതകള്‍ കൊണ്ടുവരുന്ന് അത്യാവശ്യാണ്. കെ റെയില്‍ പദ്ധതി നപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Kerala budget presentation began

More Stories from this section

family-dental
witywide