തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കള്‍ക്കിടയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. ഇത്തവണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന നികുതി വിഹിതവും സാമ്പത്തിക സഹായവും മനസ്സിലാക്കിയ ശേഷമായിരിക്കും സംസ്ഥാന ബജറ്റിന് അന്തിമ രൂപം നല്‍കുക.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ ബജറ്റ് കണ്ടെത്തും. അതേസമയം സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ഇനിയും രൂപം നല്‍കിയിട്ടില്ല. വരുന്ന ആഴ്ച ഇക്കാര്യത്തില്‍ ആസൂത്രണ വകുപ്പ് തീരുമാനം എടുക്കും. പദ്ധതി അടങ്കല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂട്ടാനാവാത്ത സാഹചര്യമാണ് നടപ്പു വര്‍ഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനമായിട്ടുള്ളു. അതേസമയം കേന്ദ്രത്തില്‍ നിന്നും കടം എടുക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണ് സര്‍ക്കാര്‍.
ശമ്പളം പരിഷ്‌കരിച്ചവകയില്‍ വന്‍ കുടിശ്ശികയുണ്ട്. കരാറുകാര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 40000 കോടി രൂപയെങ്കിലും നല്‍കാനുണ്ട്. ഇവയൊന്നും ഈ സാമ്പത്തിക വര്‍ഷം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.