‘അന്ന് നടന്നത് രക്ഷാപ്രവർത്തനം തന്നെ’; നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം നിയമസഭയിലും മുഖ്യമന്ത്രി ആവർത്തിച്ചു. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.‘ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും.

ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാൻ കാണുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിച്ച കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നിങ്ങള്‍ തിരുത്തില്ലെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala CM Pinarayi Vijayan rescue remarks in Assembly

More Stories from this section

family-dental
witywide