മണിപ്പൂരില്‍ കേന്ദ്രം കലാപകാരികള്‍ക്ക് പിന്തുണ നല്‍കി; എൻഡിഎ സർക്കാർ മതനിരപേക്ഷത തകർത്തു: പിണറായി വിജയൻ

ഇടുക്കി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ആര്‍എസ്എസ്സിന്റെ അജണ്ഡ അംഗീകരിച്ച പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നതാണ് ആര്‍എസ്എസ് നിലപാട്. മനുസ്മൃതിയുടെ മനുവിനെ മനസ്സിലാക്കത്തവരാണ് ഭരണഘടന ശിപ്പികളെന്ന് അവര്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ മതനിരപേക്ഷത തകര്‍ത്തുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മതനിരപേക്ഷ തകര്‍ക്കുന്നതാണ് മണിപ്പൂരില്‍ കണ്ടത്. മണിപ്പൂരില്‍ കലാപകാരികള്‍ക്കായിരുന്നു സര്‍ക്കാര്‍ പിന്തുണ നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയെയും മുഖ്യമന്ത്രി വിമർശിച്ചു. രാഹുൽ ഗാന്ധി വലിയ യാത്ര നടത്തി എന്നാല്‍ ഒരഭിപ്രായവും പറഞ്ഞില്ല. ബിജെപി ശ്രമിക്കുന്നത് രാജ്യത്തെ തകര്‍ക്കാനാണ്. അത് തടയാന്‍ നമുക്ക് കഴിയണം. ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. അതിന് കാരണം ഇടതുപക്ഷ സര്‍ക്കാറാണ്. ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദ്ധാനങ്ങള്‍ പലതും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് എല്‍ഡിഎഫ്‌ പ്രചാരണ യോഗത്തില്‍ പറഞ്ഞു.

More Stories from this section

family-dental
witywide