മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 2.4 കോടി; പണം അനുവദിക്കാൻ ട്രഷറി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടർ യാത്രക്കായി 3 മാസത്തെ വാടകയിനത്തിൽ 2.4 കോടി അനുവദിച്ച് ഉത്തരവായി. ജൂൺ 22നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഉത്തരവിറങ്ങിയത്. ഹെലികോപ്റ്ററിന്റെ വാടക ആവശ്യപ്പെട്ട് മേയ് 6ന് കമ്പനി സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് പണം അടിയന്തരമായി അനുവദിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.

Kerala CM Pinarayi Vijayan’s helicopter rent paid

More Stories from this section

family-dental
witywide