തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നതിന്റെ പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷം 37,500 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുക. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. കിഫ്ബി, ക്ഷേമപെന്‍ഷന്‍ എന്നിവയ്ക്കായി മുൻ സാമ്പത്തികവര്‍ഷം എടുത്ത വായ്പ 37000 കോടിയിൽ നിന്ന് കുറയ്ക്കും.
കടപരിധി അനുവദിച്ചുകൊണ്ടുള്ള അനുമതി കഴിഞ്ഞദിവസമാണ് സംസ്ഥാനത്തിന് കിട്ടിയത്. ഈ ഇനത്തിൽ 12,000 കോടിയുടെയെങ്കിലും കുറവുണ്ടാകും. അങ്ങനെയെങ്കിൽ അടുത്ത 12 മാസം 25000 കോടി മാത്രമാണ് കേരളത്തിന് കടമെടുക്കാനാകുക. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്ന കണക്കിലാണ് 37,500 കോടി രൂപ അനുവദിച്ചത്.
Kerala debt limit fixed by Union government for this financial Year