അങ്ങനെ തോന്നും പോലെ പോകാനാകില്ല! ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇനി ഒരേ നിറം, ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തിലാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തുന്നു. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ എല്ലാം മഞ്ഞ നിറം ആക്കാനാണ് തീരുമാനം. മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിട്ടു. നിറം മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റമെന്നാണ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

സംസ്ഥാനത്ത് 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ‘എൽ’ ബോർഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനായി നിലവിലുള്ള സംവിധാനം. ഇത് റോഡ് സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഏകീകൃത നിറം ഏർപ്പെടുത്തുന്നതെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

ടൂറിസ്റ്റ് ബസ് ഒപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറില്ല. കോൺട്രാക്റ്റ് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളിയിട്ടുണ്ട്.

More Stories from this section

family-dental
witywide