എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

തിരുവനന്തപുരം: 2024ലെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എൻ.എസ്.മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള ചെറുകഥാസാഹിത്യലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ, മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങൾ,
തിരുത്ത് (ചെറുകഥ), പര്യായകഥകൾ, പഞ്ചകന്യകകൾ, ഭീമച്ചൻ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്നിവയാണ് പ്രധാന കൃതികൾ.

More Stories from this section

family-dental
witywide