കൊച്ചി: ക്ഷേമ പെൻഷൻ സംബന്ധിച്ച നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷൻ. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന തീരുമാനമെടുക്കുന്നത് സർക്കാരാണ്.
സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. അല്ലാതെ അത് ആരുടെയും അവകാശമല്ല. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് വിഭാഗങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ക്ഷേമ പെൻഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ആണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്.
kerala government stand on welfare pension is not a right