തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് തലപ്പത്തെ വിവാദങ്ങളിൽ നടപടിയെടുത്ത് സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും എന്‍ പ്രശാന്ത് ഐ എ എസിനെയും പദവികളില്‍ നിന്ന് നീക്കി സസ്‌പെന്‍ഡ് ചെയ്തു.
മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ വിമർശനത്തിലാണ് കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്തിനെതിരായ നടപടി.