ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെ‌യ്യാൻ സർക്കാർ, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. അടുത്ത ബുധനാഴ്ച മുതൽ പെൻഷൻ വിതരണം നടക്കും.​ ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ഇനി അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ് വിതരണം ചെയ്യാൻ ഉള്ളത്. കുടിശ്ശിക നിർത്തി, ഏപ്രിൽ മുതൽ അതത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. സഹകരണ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ വിതരണത്തിനുള്ള തുക കണ്ടെത്താൻ ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.

kerala government to distribute one month pension

More Stories from this section

family-dental
witywide