ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര സർക്കാരും തമ്മിൽ സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. ഇക്കാര്യത്തിൽ എന്തുകൊണ്ട് കേരളവും കേന്ദ്രവും തമ്മിഷ സൗഹാർദ്ദപരമായ സമീപനം ഉണ്ടാകുന്നില്ലെന്നും കോടതി ചോദിച്ചു.
ഇതിന് പിന്നാലെ ചര്‍ച്ചക്ക് തയാറെന്നും കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ശേഷം കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Kerala Government vs Union Government Borrowing limit case in supreme court