
അയോധ്യ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രാമലല്ലയുടെ വിഗ്രഹത്തിന് മുന്നില്‍ വണങ്ങുകയും കൈകള്‍ കൂപ്പി നില്‍ക്കുന്നതുമായ ഗവര്‍ണറുടെ വീഡിയോ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുമുണ്ട്. വീഡിയോയില്‍, പശ്ചാത്തലത്തില്‍ ‘ജയ് ശ്രീറാം’ വിളികള്‍ക്കിടയില്‍ ഖാന്‍ വിഗ്രഹത്തിന് മുന്നില്‍ കുമ്പിടുന്നത് കാണാം.
അയോധ്യയില്‍ വന്ന് ശ്രീരാമനെ ആരാധിക്കുന്നത് തനിക്ക് അഭിമാനകരമായ കാര്യമാണെന്ന് രാമക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഗവര്‍ണര്‍ വ്യക്തമാക്കി. ജനുവരിയില്‍ രണ്ടുതവണ ഞാന്‍ അയോധ്യയില്‍ വന്നു. അന്നത്തെ വികാരം ഇന്നും അങ്ങനെതന്നെ. ഞാന്‍ പലതവണ അയോധ്യയില്‍ വന്നിട്ടുണ്ട്. അയോധ്യയില്‍ വരുന്നതും ഒപ്പം ശ്രീറാമിനെ ആരാധിക്കുന്നതും സന്തോഷത്തിന്റെ കാര്യമല്ല, പകരം അഭിമാനത്തിന്റെ കാര്യമാണെന്ന് ആരിഫ് ഖാന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Hon'ble Governor Shri Arif Mohammed Khan at Prabhu Shri Ram Temple Ayodhya: PRO KeralaRajBhavan pic.twitter.com/wCzZCSirLt
— Kerala Governor (@KeralaGovernor) May 8, 2024