വീണ്ടും ഗവർണർ ഷോ: എസ്എഫ്ഐ കരിങ്കൊടിക്ക് എതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത പ്രതിഷേധം. ഗവർണറുടെ യാത്രയ്ക്കിടെ നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇത് ഗവര്‍ണറെ പ്രകോപിപ്പിച്ചു.

പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ ചെന്ന് കുത്തിയിരുന്നു.

പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. പോലീസ് പ്രതിഷേധക്കാര്‍ത്ത് അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഗവര്‍ണറുടെ നിലപാട്.

25 ഓളം പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി ഉയര്‍ത്തിയത്. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്. ഇതോടെയാണ് ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങിയത്. തൊട്ടടുത്തുള്ള കടയില്‍ കയറിയ ഗവര്‍ണര്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.

എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരുകില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. 17 എസ്എഫ്‌ഐക്കാര്‍ക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. പ്രതിഷേധത്തിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇത്തരം നിയമലംഘകര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പോലീസ് വാഹനത്തിലാണ് എത്തിച്ചത്. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ പ്രതിഷേധക്കാരെ സൈ്വര്യമായി നില്‍ക്കാന്‍ പോലീസ് അനുവദിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. തന്റേത് പ്രതിഷേധമല്ലെന്നും നടപടി എടുക്കാന്‍ അധികാരമുള്ള ആളാണ് താനെന്നും വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

Kerala Governor Arif Mohammed Khan against SFI Protest

More Stories from this section

family-dental
witywide