നയപ്രഖ്യാപന കരട് ​ഗവർണർക്ക് കൈമാറി സർക്കാർ; അം​ഗീകാരം നൽകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവർണർക്കെതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്ന വിമർശനം നയപ്രഖ്യാപനത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു.

മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.

സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. സഭാസമ്മേളനം കഴിഞ്ഞാൽ ഉടൻ കെ സുധാകരൻറെയും വിഡി സതീശന്റെയും സമരാഗ്നി യാത്ര നടക്കും.

More Stories from this section

family-dental
witywide