രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; നടപടി നാല് ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെ തുടർന്ന്

രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ നാല് ബില്ലുകളില്‍ തീരുമാനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷിചേര്‍ത്തുകൊണ്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളില്‍ മൂന്നെണ്ണത്തില്‍ തീരുമാനമെടുത്തിരുന്നു. നാലു ബില്ലുകളില്‍ രാഷ്ട്രപതിയുടെ ഭാഗത്തുനിന്നു മറുപടിയൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ നീക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണങ്ങള്‍ വ്യക്തമാക്കാതെ, രണ്ടുവര്‍ഷം തടഞ്ഞുവെച്ചശേഷമാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നതല്ല ഈ ബില്ലുകളെന്നാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകള്‍ 24 മാസം വരെ തീര്‍പ്പാക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണയ്ക്കു വിട്ടത് ഭരണഘടന ലംഘിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. രാഷ്ട്രപതിക്ക് തെറ്റായ ഉപദേശം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുകള്‍ തയാറാക്കി അവതരിപ്പിച്ച സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും നിഷ്‌ഫലമാക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ സികെ ശശി മുഖേനയാണ് കേരളം റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്.

kerala Govt. moves to Supreme Court on non response to 3 bills

More Stories from this section

family-dental
witywide