കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസകിനെ ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഐസക്കിനെ എന്തിന് ചോദ്യം ചെയ്യണമെന്ന് കുറഞ്ഞപക്ഷം കോടതിക്കെങ്കിലും ബോധ്യമാകണ്ടേയെന്നാണ് ഇ ഡിയോട് ഹൈക്കോടതി ചോദിച്ചത്. ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോധ്യപ്പെടുത്തണം. കുറഞ്ഞപക്ഷം കോടതിയെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ടി ആര്‍ രവി ആവശ്യപ്പെട്ടു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാമെന്നും അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
Kerala HC against ED on thomas isaac masala bond case