കൊച്ചി: റംസാൻ – വിഷു വിപണന മേളകൾ നടത്തുന്ന ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. വിപണന മേളകളെ യാതൊരുതരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശം നൽകികൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. ഒരുതരത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനും ഇത് ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.വിപണന ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്തെങ്കിലും കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹൈക്കോടതി അനുമതി ഉത്തരവ് നൽകിയത്. സംസ്ഥാനത്ത് 250 റംസാൻ – വിഷു വിപണന ചന്തകൾ തുടങ്ങാനായിരുന്നു നീക്കം. എന്നാൽ ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. തുടർന്നാണ് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചത്.
ആശ്വാസം, വിഷു വിപണനമേള തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി; ‘രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്’
April 11, 2024 6:05 PM
More Stories from this section
വിഡി സതീശനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് വെള്ളാപ്പള്ളി; ‘അഹങ്കാരത്തിന്റെ ആള് രൂപം, സതീശനെ സഹിച്ച് പല കോണ്ഗ്രസുകാരും നെല്ലിപ്പലക കണ്ടു’
സ്വര്ണ്ണക്കടത്തില് എനിക്ക് പങ്കില്ല, എഡിജിപി അജിത് കുമാറിന്റെ മൊഴി പച്ചക്കള്ളം; പരാതി നല്കി ഇന്റലിജന്റ്സ് വിഭാഗം മേധാവി പി. വിജയന്
എന്നും എന് ഡി എക്കൊപ്പം; ബി ഡി ജെസ് മുന്നണിമാറ്റത്തിനില്ലെന്ന് പാര്ട്ടി പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി
എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ സി.എം.ആര് എല്ലിന്റെ ഹര്ജി ഇന്ന് ഡല്ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും