
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് സൗകര്യം ഒരുക്കാന്‍ ഹൈക്കോടതി ഉത്തരവ്. വെറ്റിനറി സര്‍വകലാശാല ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേരള ഹൈകോടതി നിര്‍ദേശം നല്‍കിയത്.
ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതിനാല്‍ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. പ്രതികളായ കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി തുടങ്ങി നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.