അബ്രാഹ്മണരെ പരിഗണിക്കാനാകില്ല, ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനമത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മലയാള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരെ മാത്രം മഹാപുരോഹിതനായി തെരഞ്ഞെടുക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജി. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരായി അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നിലവിലെ സാഹചര്യത്തില്‍ റിട്ട് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടേണ്ടിവരില്ലെന്നാണ് തീരുമാനമെന്നും വ്യക്തമാക്കി. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, 2021 മെയ് 27 ലെ വിജ്ഞാപനത്തിലൂടെ, ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും ശാന്തിക്കാരന്‍ തസ്തികയിലേക്ക് മലയാള ബ്രാഹ്മണ സമുദായാംഗങ്ങളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചിരുന്നു. 2021ജൂലൈയില്‍ അഭിഭാഷകനായ ബിജി ഹരീന്ദ്രനാഥാണ് ഈ വിജ്ഞാപനം സുപ്രീംകോടതി വിധികള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. മേല്‍ശാന്തി നിയമനം മതേതര നടപടിയാണെന്നും ഇത് ഒരു പ്രത്യേക സമുദായത്തില്‍ മാത്രമായി ഒതുങ്ങരുതെന്നും നിയമനം പൂര്‍ണമായി നിയന്ത്രിക്കണമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

Kerala HC rejected petition to consider non brahmins sabarimala melsanthi

More Stories from this section

family-dental
witywide