കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി വിലയിരുത്തി. നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തല്‍ ഹൈക്കോടതി ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നു. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കോടതി കേസില്‍ ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും അഞ്ച് വര്‍ഷം വിഷയത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. നടന്‍ സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലുകളുണ്ടായത്. ഇതിന് പിന്നാലെ സിദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.