വീണ്ടും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്, 5 ദിവസം വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രത

തിരുവനന്തപുരം: വീണ്ടും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂന മർദ്ദം, പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഇതിനിടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

24/08/2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

25/08/2024 : കണ്ണൂർ, കാസർഗോഡ്

26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

28/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

More Stories from this section

family-dental
witywide