വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: “ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്”

വയനാട് ദുരന്തത്തില്‍ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ലെന്ന് കോടതി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ തുകയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. കൃത്യമായ കണക്കുകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി വ്യാഴാഴ്ച വരെ സമയം നല്‍കി.

ആരെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ദുരന്ത ബാധിതരെ കൂടി അപമാനിക്കുന്ന നിലപാടുകളെടുക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തോട് സഹായം ചോദിക്കുമ്പോള്‍ കണക്കുകളില്‍ കൃത്യത വേണം. സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയിലല്ല കണക്കുകള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും കോടതി കുറ്റപ്പെടുത്തി.

Kerala high Court Criticizes Kerala Govt on Wayanad rehabilitation

More Stories from this section

family-dental
witywide