നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം നമ്പർ വൺ; ഏറ്റവും പിന്നിൽ ബിഹാർ

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ സൂചികയിൽ ഒന്നാമത്. ഇത്തവണ ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കിടുന്നുണ്ട്.

തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ബിഹാർ (57), ജാർഖണ്ഡ് (62), നാഗാലാൻഡ് (63) എന്നീ സംസ്ഥാങ്ങളാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.

സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 2030-ഓടെ കൈവരിക്കാൻ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളുടെ ഒരു കൂട്ടമാണ് SDG-കൾ. ഏറ്റവും പുതിയ എസ്‌ഡിജി.

പതിനാറ് ലക്ഷ്യങ്ങളെ മുൻനിർത്തി കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചതായി നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു. 2023-’24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 പോയിന്റ് ആയി ഉയർന്നു. 2020-’21 കാലത്ത് ഇത് 66 ആയിരുന്നു.

More Stories from this section

family-dental
witywide