‘സാധ്യമായതെല്ലാം ചെയ്യും’, അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിന്ന് ദൗത്യസംഘം ഒരുതരത്തിലും പിന്മാറരുത്’: മന്ത്രി റിയാസ്

മംഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യണമെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് സ്ഥലത്തെത്തിയ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്‍റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിലപാടെന്താണെന്നും അറിയും എന്നും മന്ത്രി പറഞ്ഞു. അർജുനെ കണ്ടെത്തുന്നതുവരെ തിരച്ചിലിൽ നിന്ന് ദൗത്യസംഘം ഒരുതരത്തിലും പിന്മാറരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ക്ക് നദിയില്‍ പരിശോധന നടത്തുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ചചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യസംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.

More Stories from this section

family-dental
witywide