‘അസംബന്ധം’, ഡികെ ശിവകുമാറിന്‍റെ മൃഗബലി ആരോപണം തള്ളി മന്ത്രി; ‘കേരളത്തിൽ അങ്ങനെ നടക്കുമെന്ന് കരുതുന്നില്ല’

കണ്ണൂർ: തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ കേരളത്തിൽ മൃഗബലിയടക്കമുള്ള മന്ത്രവാദം നടത്തുന്നുവെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത്. കേരളത്തിൽ അത്തരം കാര്യങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും പ്രബുദ്ധ കേരളം ഇതെല്ലാം ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം അത്തരം വൃത്തി കേടുകളിലേക്ക് പോവാൻ സാധ്യതയില്ലെന്നുംഇത്തരം അസംബന്ധ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്നും ആർ ബിന്ദു വിവരിച്ചു.

അതേസമയം കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ കേരളത്തിൽ മൃഗബലിയടക്കം നടക്കുന്നുവെന്നാണ് നേരത്തെ ഡി കെ ശിവകുമാർ ആരോപിച്ചത്. കർണാടക സർക്കാരിനെതിരെ കേരളത്തിലെ കണ്ണൂരിൽ രാജ രാജേശ്വരി ക്ഷേത്രത്തിന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മൃഗബലി ഉൾപ്പെടുന്ന ചടങ്ങ് കേരള തന്ത്രിമാർ നടത്തുന്നതായി തനിക്ക് വിവരം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം വിവരിച്ചിരുന്നു.

More Stories from this section

family-dental
witywide