‘താത്കാലിക മറവിരോഗം പിടിപെട്ടു’, പൊതുജീവിതം പതുക്കെപ്പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് സച്ചിദാനന്ദൻ

കൊച്ചി: താത്കാലിക മറവിരോഗം കാരണം പൊതുജീവിതം പതുക്കെപ്പതുക്കെ അവസാനിപ്പിക്കുകയാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപരിപാടികള്‍ക്കും പൊതു യോഗങ്ങള്‍ക്കും വിളിക്കാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഏഴു കൊല്ലം മുമ്പ് താത്കാലിക മറവിരോഗത്തിന് ചികിത്സ തേടിയിരുന്നു. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒന്നാം തീയതി പുതിയ രീതിയില്‍ രോഗം തിരിച്ചു വന്നു. കാല്‍ മരവിപ്പ്, കൈവിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, എന്നിങ്ങനെ രോഗ ലക്ഷണങ്ങളുമായി അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അദ്ദേഹം വിവരിച്ചു.

വീണ്ടും രോഗം വരുന്നതിന് കാരണം സ്ട്രസ്സാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പൊതു പരിപാടികളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്നും കവിത, അക്കാദമി പരിപാടികള്‍ക്കേ ഇനി പങ്കെടുക്കുകയുള്ളൂ എന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide