
കല്‍പ്പറ്റ: പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കെ ജാമിതക്കെതിരെ പൊലീസ് കേസെടുത്തു. ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന തരത്തില്‍ മതസ്പര്‍ദ്ദയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി യൂ ട്യൂബ് വീഡിയോയിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിനാണ് കേസെടുത്തത്. കെ ജാമിതക്കെതിരെ വൈത്തിരി പൊലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
‘ജാമിത ടീച്ചര്‍ ടോക്‌സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജാമിത വിദ്വേഷ പ്രചരണം നടത്തിയിരിക്കുന്നത്. ‘മുസ്ലീം യുവാക്കളെ തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തില്‍ മരണം പിന്നാലുണ്ട്’ എന്ന തലക്കെട്ടില്‍ ചെയ്ത വീഡിയോയാണ് കേസെടുക്കാന്‍ കാരണമെന്ന് പൊലീസിന്‍റെ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തലക്കെട്ടിലുള്ള വീഡിയോ നിലവില്‍ എക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ജാമിതയുടെ വിദ്വേഷ പ്രചാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Kerala police Case filed against K Jamida Hate speech om Sidharthan death case