കേരളത്തെ നടുക്കിയ റാന്നിയിലെ ‘ഗ്യാങ് വാർ’ വാഹനാപകട കൊലപാതകം, കാരണം പ്രതികാരം! 3 പ്രതികളും പിടിയിൽ

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമായിരുന്നു ഇന്നലെ രാത്രി പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ച്‌കൊലപ്പെടുത്തിയ കേസ്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് കേസിലെ 3 പ്രതികളെയും പിടികൂടിയിരിക്കുകയാണ്. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായത്.

റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രി 10.30യ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്. ചെതോങ്കര സ്വദേശി അമ്പാടി (24) ആണ് മരിച്ചത്. കീക്കൊഴൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് അമ്പാടി. മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവാവിനെ കൊലപ്പെടുത്തിയശേഷം ഇവര്‍ കാര്‍ വെച്ചൂച്ചിറ റൂട്ടില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്.

റാന്നിയില്‍ നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവര്‍ ഇരു കാറുകളിലായി മന്ദമരുതിയില്‍ എത്തുകയായിരുന്നു. ഒരു കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ എതിര്‍ ഗ്യാങ് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. പരുക്കേറ്റ അമ്പാടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read

More Stories from this section

family-dental
witywide