കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തനോദ്ഘാടനം പ്രൗഢോജ്ജ്വലമായി

നിബു പുത്തേത്ത്

സൗത്ത് ഫ്ലോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2024 പ്രവർത്തനവർഷത്തിലെ  പ്രവർത്തനോദ്ഘാടനം പ്രൗഢോജ്ജ്വലമായി. കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന ജനാവലിയെ സാക്ഷി നിർത്തിക്കൊണ്ട് അമേരിക്കൻ മലയാളികളുടെ അഭിമാനമായ ടെക്സാസ് ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്‌ജ്‌ സുരേന്ദ്രൻ പാട്ടീൽ ഉദ്ഘാടനം നിർവഹിച്ചു.  കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു.

ജന്മനാടിന്റെ പൈതൃകവും, സംസ്‌കാരവും കാത്തു സൂക്ഷിക്കുകയും, അത് പുതിയ തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ മഹനീയവും, അഭിനന്ദനാർഹവുമാണെന്ന് ജഡ്‌ജ്‌ സുരേന്ദ്രൻ പാട്ടീൽ പറഞ്ഞു. കേരള സമാജം കാലാകാലങ്ങളായി നടത്തി വരുന്ന  ജീവകാരുണ്യപ്രവർത്തനങ്ങളെയും അദ്ദേഹം അനുമോദിച്ചു. ചടങ്ങിന് സെക്രട്ടറി നിബു പുത്തേത്ത് സ്വാഗതവും , ട്രഷറർ ജെറാൾഡ് പെരേര നന്ദിയും പറഞ്ഞു. സ്നേഹ തോമസും, ജെൻസി മാത്യുവും എം.സി മാരായിരുന്നു.

രഞ്ജന വാരിയർ – റിഥം സ്‌കൂൾ ഓഫ് ഡാൻസ് , ഡോ: രശ്മി സുനിൽ – ടെംബിൾ ഓഫ് ഡാൻസ് , കവിത മരിയ ഡേവിസ് ,  ഏയ്‌സൽ ബ്രൗൺ, നന്ദന & ആമി, ലിയാനാ പുത്തേത്ത് , ആര്യ നായർ എന്നിവർ കൊറിയോഗ്രാഫി നിർവഹിച്ച നൃത്ത-നൃത്യങ്ങൾ ഉത്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി.ജോജോ വാത്യേലിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്‌കിറ്റും ഹൃദ്യമായി. രാഗവിസ്‌മയം ലൈവ് മ്യൂസിക് ഗാനാസ്വാദകർക്ക് ഹരമായി .

വൈസ് പ്രസിഡൻറ് ജോസ് വെമ്പാല , ജോയിൻറ് സെക്രട്ടറി നോയൽ മാത്യു , ജോയിൻറ് ട്രഷറർ അജി വർഗീസ് , പ്രസിഡൻറ് എലെക്ട് ബിജു ജോൺ, ജോസ് വടാപറമ്പിൽ – എക്സ്. ഒഫീഷ്യയോ , കമ്മറ്റി അംഗങ്ങളായ ജിനി ഷൈജു, സുമ ബിജു ,അരുൺ പൗവത്തിൽ , ജോബി എബ്രഹാം കൊറ്റത്തിൽ  , ജോസ് തോമസ് , മാമൻ പോത്തൻ ,മാത്യു കിഴക്കേടം , നിതീഷ് ജോസഫ് , രതീഷ് ഗോവിന്ദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

More Stories from this section

family-dental
witywide