ഫ്ളോറിഡ: കേരളാ സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ നേതൃത്വത്തില്‍ പെംബ്രോക് പൈന്‍ ടെന്നീസ് കോര്‍ട്ടിലായിരുന്നു വാശിയേറിയ ടെന്നീസ് മത്സരം. മത്സരത്തില്‍ സജി സഖറിയ ആന്റ് റോഷി രാജന്‍ ടീം ചാമ്പ്യന്മാരായി. ജിജോ ജോണ്‍ ആന്റ് സൈമണ്‍ സൈമണ്‍ ടീം മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി. ജിനോ തോമസ് ആന്റ് വിമല്‍ നായര്‍ ടീമാണ് സെക്കന്റ് റണ്ണറപ്പ്.
കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ് , വൈസ് പ്രസിഡന്റ് ജോസ് വെമ്പാല എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. , സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറര്‍ ജറാള്‍ഡ് പെരേര, ജോ. ട്രഷറര്‍ അജി വര്‍ഗീസ്, എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാനിയോ മാത്യു, ജിജോ ജോൺ എന്നിവർ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്നു.
Kerala samajam of South Florida organised a tennis tournament