ഇന്ന് ഒന്നാം ക്ലാസിലേക്കെത്തുന്നത് 2.44 ലക്ഷം കുരുന്നുകൾ; നവാഗതർക്ക് സ്വാഗതമരുളി കേരളത്തിലെ വിദ്യാലയങ്ങൾ

തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് ഇന്ന് കേരളത്തിലെ സ്കൂളുകൾ തുറക്കുമ്പോൾ ഒന്നാം ക്ലാസിലേക്ക് പുതിയതായി എത്തുന്നത് 2.44 ലക്ഷം കുട്ടികൾ. കേരളത്തിലൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ നവാഗതരെ സ്വീകരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി എളമക്കര ഗവൺമെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം  2.98 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഒരു ലക്ഷത്തലധികം കുട്ടികളാണ്.

കേരളത്തിൽ ഇക്കുറി ആകെ 39.94 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ 11,19,380 ഉം, എയ്ഡഡ് മേഖലയില്‍ 20,30,091ഉം അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 വിദ്യാർത്ഥികളുമാണ് പ്രവേശനം നേടിയത്.  

More Stories from this section

family-dental
witywide