100 കോടി അകലം മാത്രം! സാക്ഷാൽ ലയണൽ മെസിയുടെ അർജന്‍റീന കേരളത്തിൽ പന്തുതട്ടാൻ റെഡിയെന്ന് മന്ത്രി; നവംബറിൽ കൊച്ചിയിൽ പരിശോധന

തിരുവനന്തപുരം: ലോക ഫുട്ബോളിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അബ്ദുറഹിമാന്‍ അറിയിച്ചത്. ഇതിന്‍റെ ഭാഗമായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം അധികൃതര്‍ നവംബര്‍ ആദ്യത്തില്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫാന്‍സില്‍ മൂന്നിലൊന്നും ഇന്ത്യയിലും, കേരളത്തിലുമുണ്ട്. അതുകൂടി കണക്കിലെടുത്തിട്ടാകാം അവര്‍ സന്നദ്ധത അറിയിച്ചതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് ഡല്‍ഹിയിലെ കളിയില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്‍, അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതുള്ളതിനാൽ കൊച്ചിയിലാണ് ഇത്തരത്തില്‍ കളി നടത്താന്‍ കേരളത്തില്‍ സാധിക്കുന്ന സ്ഥലം’ – മന്ത്രി പറഞ്ഞതിങ്ങനെയാണ്.

More Stories from this section

family-dental
witywide