കേരളം ചുട്ടുപൊള്ളുന്നു…താപനില നാല് ഡിഗ്രി വരെ കൂടാം, 10 ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമില്ലാതെ കേരളം. കേരളത്തില്‍ താപനില നാല് ഡിഗ്രി വരെ കൂടാമെന്ന് മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. താപനില ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതവും നിര്‍ജലീകരണവും അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കരുതലിനും നിര്‍ദേശമുണ്ട്. പകല്‍ പുറത്ത് ജോലിചെയ്യുന്നവര്‍ സൂര്യാഘാതം ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും.

kerala temperature may go up to four degrees, alert in 10 districts

More Stories from this section

family-dental
witywide