തിരുവനന്തപുരം യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ സണ്ണി ലിയോണിയുടെ പ്രോ​ഗ്രാം, അനുവദിക്കില്ലെന്ന് വിസി

തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ അനുവദിക്കില്ലെന്ന് വൈസ് ചാൻസിലർ.‌ വിസി ഡോ. മോഹൻ കുന്നുമ്മലാണ് പരിപാടി നടത്താൻ അനുമതി നൽകരുതെന്ന് റജിസ്ട്രാർക്ക് നിർ‍ദേശം നൽകിയത്. ഒരു കാരണവശാലും വിദ്യാർഥികൾ ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.

ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു.

ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌ ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി സംഘടന തീരുമാനിച്ചത്.

Kerala university VC not give nod to sunny leone programme in college

More Stories from this section

family-dental
witywide