മഴ മുന്നറിയിപ്പൊന്നും ഫലിക്കുന്നില്ല! 40 ഡിഗ്രി കടക്കും താപനില, കൊടും ചൂടിൽ വെന്തുരുകി കേരളം; 11 ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ മഴ കനത്തേക്കുമെന്ന പ്രവചനങ്ങളെല്ലാം അസ്ഥാനത്തായതോടെ കേരളം വീണ്ടും കൊടും ചൂടിന്‍റെ പിടിയിൽ. ദിവസം കടക്കുന്തോറും കൊടും ചൂടിൽ വെന്തുരുകകയാണ് സംസ്ഥാനം. ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ തൃശൂരിലാണ്. ജില്ലയിൽ 40 ഡിഗ്രിയിലേക്ക് താപനില എത്തുകയാണെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തൃശൂരടക്കം 10 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യപിക്കുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

2024 മാർച്ച് 26 മുതൽ 30 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

kerala weather updates march 26 temperature will increase alert to 11 district

More Stories from this section

family-dental
witywide